HOME
EDITORIAL
ABOUT
മുന്‍ ലക്കങ്ങള്‍
ലക്കം 17
പംക്തികള്‍
മുൻകാല എഡിറ്റർമാർ
More
എം. എച്ച്. അബ്രാംസും സാഹിത്യപ്രത്യയ വിഭ്രാന്തികളും
ഭാഗം-1
എസ്.സുധീഷ്
കൊളോണിയൽ സാഹിത്യയന്ത്രങ്ങൾ തുപ്പുന്ന വിദേശസാഹിത്യ - തത്വചിന്താ വ്യാഖ്യാനങ്ങൾ അതേപടി നോട്ട് ബുക്കുകളാക്കി പകർത്തി തലമുറ തലമുറ കൈമാറുന്ന അധ്യാപന അടിമത്ത സമ്പ്രദായത്തിന്റെ തമ്പുരാൻ സാക്ഷിയാണ് അബ്രാംസ്
സിദ്ധാന്ത വിമർശനം
ആന്ത്രോപ്പോസീൻ യുഗവും പരിസ്ഥിതിപ്പേടിയും ഭാഗം -2
"...ഗുരു ആരാണെന്നോ പരിസ്ഥിതിയെന്താണെന്നോ അറിയാത്തവർ ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നത് അജ്ഞതയുടെ ആവാസ വ്യവസ്ഥയാണ്...മൂവാണ്ടൻ മാവിലെ ഉറുമ്പിൻകൂട് അല്ല ഗുരുവിന്റെ മുന്നിലെ ആവാസ വ്യവസ്ഥ; അത് തീണ്ടടലിന്റെയും തൊടീലിന്റെയും ആവാസവ്യവസ്ഥയാണ്; അധികാരശ്രേണിയാണ്..."
ഭാഗം-1 / എസ് സുധീഷ്
നാം പരിസ്ഥിതി എന്ന് സാമാന്യമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പദത്തിന്റെ ശാസ്ത്രീയനിർവചനത്തെക്കുറിച്ചു ചിന്തിക്കാറില്ല. ഇംഗ്ലീഷിൽ ബയോളജിയുടെ അനുബന്ധം പോലെ രൂപം കൊണ്ട ഒരു ശാസ്ത്രശാഖയുണ്ട്. അതിനു എക്കോളജി എന്നാണ് പറയുക; എൻവയോൺമെന്റൽ സയൻസ് എന്ന് മറ്റൊരു ശാസ്ത്ര ശാഖയുമുണ്ട്. Ecology-യും environmental science-ഉം തമ്മിലുള്ള വ്യത്യയം എന്താണ്? നാം രണ്ടിനും പരിസ്ഥിതി ശാസ്ത്രം എന്ന പേര് നൽകിയിരിക്കുന്നു;