top of page

ചാഴ്സ് ബുകോവ്സ്കിയുടെ രണ്ട് കവിതകളുടെ വിവർത്തനം

ലോകസാഹിത്യവിവർത്തനം
വിവർത്തനം: സനൽ ഹരിദാസ്

രഹസ്യം


ചകിതനാകേണ്ട, ആർക്കും അങ്ങനെയൊരു മനോഹരിയായ സ്ത്രീയില്ല, ശരിക്കും, അതുപോലെത്തന്നെ ആർക്കും അപരിചിതവും അദൃശ്യവുമായ ശക്തികളുമില്ല.


ആരും അസാമാന്യരൊ ഉത്കൃഷ്ടരൊ മാന്ത്രികരൊ അല്ല, അവരങ്ങനെ കാണപ്പെടുവിക്കുന്നു എന്നുമാത്രം. ഇതൊക്കെയൊരു സൂത്രം മാത്രമാണ്. അതിനെ വിലനൽകി വാങ്ങരുത്. അതിനെ വിശ്വസിക്കരുത്.

തങ്ങളുടെ ജനനവും മരണവും ഉപകാരരഹിതമായ കോടാനുകോടി ജനങ്ങളാൽ തിങ്ങിനിറഞ്ഞതാണീ ലോകം.


പിന്നെ ഇത്തരം കുതിക്കലുകളിലൊന്ന് സംഭവിക്കുകയും ചരിത്രത്തിന്റെ വെളിച്ചം അവർക്കുമുകളിൽ തിളങ്ങുകയും ചെയ്യുമ്പോൾ... ! മറന്നുകളയൂ, കാണുന്നപോലൊന്നുമല്ലിത്,

വിഡ്ഢികളെ വീണ്ടും വിഡ്ഢികളാക്കാനുള്ള മറ്റൊരു ശ്രമം മാത്രം.


അത്ര കരുത്തുള്ള ആണുങ്ങളാരുമില്ല, അത്രതന്നെ സൗന്ദര്യമുള്ള സ്ത്രീകളും. നിങ്ങൾക്കിതിങ്ങനെ അറിഞ്ഞുവച്ചുകൊണ്ട് മരിക്കുകയെങ്കിലും ചെയ്യാം. നിങ്ങൾക്കതുകൊണ്ട് സാധ്യമായൊരു വിജയം മാത്രമെ ഉണ്ടാവുകയുമുള്ളൂ.

 

The secret


don’t worry, nobody has the

beautiful lady, not really, and

nobody has the strange and

hidden power, nobody is

exceptional or wonderful or

magic, they only seem to be.

it’s all a trick, an in, a con,

don’t buy it, don’t believe it.

the world is packed with

billions of people whose lives

and deaths are useless and

when one of these jumps up

and the light of history shines

upon them, forget it, it’s not

what it seems, it’s just

another act to fool the fools

again.


there are no strong men, there

are no beautiful women.

at least, you can die knowing

this

and you will have

the only possible

victory.

 

ചിരിക്കുന്ന ഹൃദയം


നിങ്ങളുടെ ജീവിതം നിങ്ങളുടേതാണ്.

നനഞ്ഞ സമർപ്പണങ്ങളിൽ അവയെ കൂനകൂട്ടിയിടരുത്.

എല്ലായ്പ്പോഴും ശ്രദ്ധ പുലർത്തിക്കൊണ്ടിരിക്കൂ.

പുറത്തേക്ക് വഴികളുണ്ട്.

എവിടെയോ വെളിച്ചവുമുണ്ട്.

അതത്രയധികമുണ്ടായേക്കുകയില്ലെങ്കിലും ഇരുട്ടിനെ ഭേദിക്കാൻ അതുതകും.

ശ്രദ്ധ പുലർത്തിക്കൊണ്ടിരിക്കൂ.

ദൈവം നിങ്ങൾക്കായി അവസരങ്ങൾ സമ്മാനിക്കും.

അവയെയറിയൂ, സ്വീകരിക്കൂ.

നിങ്ങൾക്ക് മരണത്തെ തോൽപ്പിക്കാനാവില്ല, എന്നാൽ ജീവിച്ചിരിക്കെ പലപ്പോഴായി നിങ്ങൾക്ക് മരണത്തെ പരാജയപ്പെടുത്താനാകും.

നിങ്ങൾ എത്രയുമധികം തവണ അത് ചെയ്യുന്നുവൊ, അത്രയും വെളിച്ചമേറിവരും.

നിങ്ങളുടെ ജീവിതം നിങ്ങളുടേതാണ്.

അത് കൈവശമുണ്ടായിരിക്കെത്തന്നെ മനസ്സിലാക്കൂ.

നിങ്ങൾ അതിവിശിഷ്ടരാണ്.

നിങ്ങളിൽ ഹർഷവർഷം തീർക്കാൻ ദൈവങ്ങൾ കാത്തിരിക്കുകയുമാണ്.

 

The laughing heart


your life is your life.

don’t let it be clubbed into dank

submission.

be on the watch.

there are ways out.

there is light somewhere.

it may not be much light but

it beats the

darkness.

be on the watch.

the gods will offer you

chances.

know them, take them.

you can’t beat death but

you can beat death

in life,

sometimes.

and the more often you

learn to do it,

the more light there will

be.

your life is your life.

know it while you have

it.

you are marvelous

the gods wait to delight

in

you.


 


0 comments

Related Posts

bottom of page