ലോകസാഹിത്യവിവർത്തനം
വിവർത്തനം: ഡി. യേശുദാസ്
( 2022 ലെ നൈറ്റ് ബോട്ട് പുരസ്‌കാരം ലഭിച്ച
തായ് വാനീസ് കവി )
ഇത് ദീർഘവും കഠിനവുമായ യാത്രയാണ്.
മരവിച്ചു പട്ടിണി കിടക്കുന്നത്
കലാപവും കാരുണ്യവും കൂട്ടിക്കലർത്തി തളർന്നത്
നിങ്ങൾക്ക് ഇനി ചോദനകളെ വിശ്വസിക്കാനാകില്ല
തിരഞ്ഞെടുപ്പിനു ശേഷവും കാലാവസ്ഥ മോശമായേക്കുമോ. വിശ്വസിക്കാനാകില്ല
ആകാശം നിങ്ങളുടെ വാർത്തമാനത്തെ വഞ്ചിക്കുന്നു
ഈ പ്രക്രിയ കെട്ടുപിണഞ്ഞതും അനിശ്ചിതവുമാണ്
ഒന്നും മാറിയിട്ടില്ല
എന്തു കോപ്പാണ് പ്രതീക്ഷിക്കാനുള്ളത്
ഇത് എപ്പോഴേ ഒരു നരകമാണ്
നിങ്ങളുടെ സുരക്ഷയും അഭിനിവേശവും
പാകിപടുത്ത നരകം.
ഊഷ്മളമായ ഉദരത്തിലേക്ക്
ഇനി നിങ്ങൾക്ക് മടങ്ങി പോകാനാകില്ല
കൂസലില്ലാത്ത മറ്റൊരുയിരിന് പിറക്കാനുള്ളതാണത്
എന്തൊക്കെയാണെങ്കിലും
ഞാൻ ആഹ്വാനം ചെയ്യുന്നു
എല്ലാവരും വോട്ട് ചെയ്യുക
മറ്റൊരു നരകത്തിനായിമാത്രം വോട്ട് ചെയ്യുക
ജീവിക്കുന്ന നരകത്തിന്റെ നിർമ്മിതിയിൽ
നിങ്ങളും പങ്കാളിയായതിനാൽ
അഭിനന്ദനങ്ങൾ
പൊട്ടുകയും കത്തുകയും ചെയ്യുന്ന
അസ്ഥികളെ ഇവിടെ ഇന്ധനമാക്കുക
ഈ ചുമരുകൾപോലും കാരുണ്യത്തിനായി
നിങ്ങൾ പാടുന്ന ഒച്ചയിൽ നിലവിളിക്കുന്നു
നിഷ്കളങ്ക ഹൃദയങ്ങൾ നിരവധി തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
യുദ്ധമല്ല, സ്വർഗ നരകങ്ങൾക്ക് മധ്യേ ഒരിടം
നിങ്ങൾ അതർഹിക്കുന്നതിനാൽ
വോട്ട് ചെയ്യുക.
നരകത്തീയെ,
മക്കളെ കടന്നു പോകുന്ന
അവിശ്വസനീയമായ വസന്തത്തെ,
ഒരുവേള സൂര്യോദയത്തെപ്പോലും
അന്വേഷിച്ചുകൊണ്ട്
ഇരുളിലൂടെ കടന്നുപോകേണ്ടതുണ്ട്
***