top of page

യേറ്റ്സിൻ്റെയും സിൽവിയ പ്ലാത്തിൻ്റെയും റൗൾ സുറിറ്റയുടെയും കവിതകൾ

ലോക കവിതാവിവർത്തനം
വിവർത്തനം: എസ്.സുധീഷ്

ആദാമിന്റെ ശാപം 

 

വില്യം ബട്ലർ യേറ്റ്സ് 

 

വില്യം ബട്ലർ യേറ്റ്സ് ക്രിസ്തീയ പൂർവമായ ബലപ്രയോഗ കാലത്തിന്റെ ആരാധകനാ ണെന്നു അവകാശപ്പെട്ടിരുന്നു ; കവിതയെ ആധിഭൗതികമായ മാന്ത്രികസൂത്രങ്ങളും അതിന്റെ സൗര ചാന്ദ്ര ഗണിതങ്ങളുമൊക്കെ അവതരിപ്പിച്ചു അതി യാഥാർഥ്യത്തിലേക്കും അതി യാഥാസ്ഥിതികയിലേക്കും സഞ്ചരിപ്പിച്ച കവിയാണ് .ആദാമിന്റെ ശാപത്തിലെത്തുമ്പോൾ കവി ആധുനികതയുടെ ക്ലാസ്സിസിസ്റ് സങ്കേതങ്ങൾ അഴിച്ചുമാറ്റുന്നുന്നു . പെണ്ണിന്റെ ജോലി സുന്ദരിയായിരിക്കാൻ പ്രയത്നിക്കുക, ആചാരാ നുഷ്ഠാനങ്ങൾക്കാത്മാവ് നൽകുക എന്നതൊക്കെയാണ് എന്ന പൂർവാശ്രമസിദ്ധാന്തങ്ങളെ കവി വഴി തിരിച്ചു വിടുന്നു ;പ്രണയം സൗന്ദര്യഭ്രമമോ ആഭിചാരമോ നിർവേദമോ അല്ല കാലപരീക്ഷണത്തിന്റെ ശോകമാണ് എന്നറിയുന്നു . പ്രപഞ്ചത്തിന്റെ ഉല്പത്തി ശാസ്ത്രത്തിൽ നിന്ന് മറ്റൊരു ചാന്ദ്ര ഗണിതം കണ്ടെടുക്കുന്നു

എലിയട്ടിനെ എന്നപോലെ യേറ്റ്സിനെയും ശല്യപ്പെടുത്തിയ വേർഡ്‌സ്‌വേർതിന്റെ വൃദ്ധനായ കുളയട്ടപിടുത്തക്കാരൻ ഈ കവിതയെയും അദ്ധ്വാന ത്തിന്റെയും അതിജീവനത്തിന്റെയും കാഴ്ചകളിലേക്ക് അട്ടിമറിക്കുന്നു;ആദം അദ്ധ്വാനം എന്ന മഹിമയാർന്ന പ്രതിഭാസത്തിന്റെ നിമിത്തമാവുന്നു 

 

 ഒരു വേനല,സ്തമയ

നേരമായ് നാമിരു --

ന്നരികിൽ നിൻ സൗമ്യയാം

തോഴി,മനോഹരി 

 

കവിതയെപ്പറ്റി നാ

മിരുവരും ചൊന്നേറെ     

യതിൽ നിന്നു നമ്മെ നാ  

മറിയുന്നു ഗാഢമായ്

-

നാം, മണിക്കൂറുകൾ 

കൊണ്ടാണൊരു വരി

രൂപമാക്കി -

യെടുക്കുന്നതെങ്കിലും

ഒറ്റ മാത്രയി

ലുൽപ്പന്നമാവുന്ന

ചിത്ത സിദ്ധിയായ് 

തോന്നണമല്ലെന്നാൽ

സൂചി തുന്നിക്കിഴിച്ച -

തഴിച്ചതും 

വേല വ്യർത്ഥ

മെന്നാകുലം കാണുക 

-

അസ്ഥി മജ്ജയ്ക്കു 

താഴേയ്ക്കിറങ്ങി നീ

വൃദ്ധ നിർദ്ധന

ഗാത്രമതെന്ന പോൽ 

പരു പരുത്തോ-

ടുക്കള പ്പടിയുടെ

തറ തിരുമ്മി -

കടും കല്ലുടയ്ക്കുക

 

മഴ, ചൂടും വെയിൽ 

ശിശിരങ്ങൾ ഋതു ഭേദ

ദുരിതമൊക്കെ -

നടന്നുകേറീടുക !

 

അതിനു മീതെ -

യതേക്കാളുമെത്രയോ

കടുതയാർന്ന പ്രയത്ന -

മെന്നറിയുക-;

 

കവിത - നാദ

മുടൽക്കൂട്ടിൽ നിന്നംഗ

ചലന മുദ്രകളാൽ 

തീക്ഷ്ണ മാനവ-

ക്ഷമത , നിർമ്മിച്ചു 

ചരിത സംശ്ലേഷണം 

അലസ ജന്മങ്ങൾ 

നാമെന്നു നിന്ദനം :

 

ധന വണിക്കുകൾ ,

അധ്യാപകർ,ദൈവ -

- പ്രതി പുരുഷർ 

പുരോഹിതർ , ലോകർ 

ക്കരുമയാംരക്ത

സാക്ഷി പ്രവരർ !

 

പ്രതി വചിച്ചുട 

നവൾ തൻ പ്രിയങ്കരി 

സഖി--- പതിഞ്ഞ ,

മധുര സ്വരങ്ങളാൽ ,,

 

പരമനേക 

ഹൃദയങ്ങളിൽ തീവ്ര 

മുറിവ് വീഴ്ത്തു

മതിസൗമ്യ, സുന്ദരി:

 

കഠിനസാധകം 

ചെയ്യണം താരുണ്യ

വതി കളാകുവാൻ

പെണ്ണുടലാർന്നോർ

പഠന ശാല

തരില്ലതിൻശിക്ഷണം

സ്വയമറിയും 

ജനിതക സിദ്ധി 

അതുറപ്പാണു 

,ചൊല്ലിഞാൻ, ആദമിൻ

പതന നിമിഷത്തി --

ലുരുൾ പൊട്ടുമാവശ്യം

പരമം അദ്ധ്വാനം 

അതിലും മഹിമയാർ 

ന്നൊരു പ്രതിഭാസ

മില്ലീ യുലകിതിൽ !

 

പ്രണയമുത്തിഷ്ഠ

മാചാര ഭിത്തി 

ച്ചതുര മുറിയിൽ 

സുരക്ഷിതമെന്നു

കരുതിടുന്ന-

നുരാഗികൾ തെറ്റായ്;

 

പഴയ ചേതോഹരം 

കവനങ്ങൾ 

ചുരുളു നീർത്തുന്ന

പ്രണയ ജാലങ്ങൾ ;

തപ മെരിയുന്ന 

നിശ്വാസവുംനേർ

മിഴി ചലനങ്ങളി 

ലഭ്യസ്ത നോട്ടം;

 

അലസ വ്യാപാര-

മാചാരമെല്ലാ -

മതു, മടുപ്പിൻ 

ഞരക്കങ്ങൾ മാത്രം!

 

പ്രണയമെന്ന പേർ

കേട്ടതിൻ നേർക്കു 

ഘന നിശ്ശബ്ദരായ്

നാമിരിക്കുന്നു ;

 

പകൽ വെളിച്ചം 

മരിക്കുന്ന,തിന്റെ 

ഒടുവിലത്തെ 

കനൽ കണ്ടിരിക്കെ-

ഞൊടി,യിലുടയും

പദാർത്ഥ നക്ഷത്ര

ശ്ലഥ ശരീര 

പ്പുറന്തോടിലൊന്നായ്

സമയ ജലധിയിൽ

പൊന്തിയും താണും

പകലുകൾ രാത്രി --

വർഷങ്ങളിൽ നീന്തി-

യൊഴുകിയും തേഞ്ഞു

തെളിയുന്നു കാണ്മൂ-

ഹരിത നീല മേഘങ്ങൾ 

വിറയ്ക്കു-

ന്നുയരെ വ്യോമ 

സ്ഥലങ്ങളിൽ ചന്ദ്രൻ!

 

ഒരു വിചാര മെനിക്കുണ്ടു -

ചൊല്ലുവാ

നതി നിഗൂഢം 

നിനക്കായി മാത്രം 

പഴയൊരുന്നത

മനുരാഗ വീഥി, നിൻ 

ഹൃദയമെത്തിപ്പിടിക്കാൻ

പ്രയാണമെൻ ,

പൊഴിയുമോർമകൾ

മായുന്നതിൻ ദൃശ്യ -

മതിമനോഹരി 

ആയിരുന്നന്നു നീ

 

അവിടെ യാനന്ദ 

വൃദ്ധിയാലെല്ലാം

സുഗമമായ് തോന്നി

യെങ്കിലും, നമ്മൾ 

വളരവേ ,പരി 

ക്ഷീണ ഗാത്രങ്ങൾ;

 

ഹൃദയ വ്യാസം 

ചുരുങ്ങിയ ശൂന്യ-

ക്ഷയിതമാം ചന്ദ്ര 

യാന പാത്രം പോൽ 

 

മൂലകൃതി:

 

We sat together at one summer’s end,

That beautiful mild woman, your close friend,

And you and I, and talked of poetry.

I said, ‘A line will take us hours maybe;

Yet if it does not seem a moment’s thought,

Our stitching and unstitching has been naught.

Better go down upon your marrow-bones

And scrub a kitchen pavement, or break stones

Like an old pauper, in all kinds of weather;

For to articulate sweet sounds together

Is to work harder than all these, and yet

Be thought an idler by the noisy set

Of bankers, schoolmasters, and clergymen

The martyrs call the world.’

And thereupon

That beautiful mild woman for whose sake

There’s many a one shall find out all heartache

On finding that her voice is sweet and low

Replied, ‘To be born woman is to know—

Although they do not talk of it at school—

That we must labour to be beautiful.’

I said, ‘It’s certain there is no fine thing

Since Adam’s fall but needs much labouring.

There have been lovers who thought love should be

So much compounded of high courtesy

That they would sigh and quote with learned looks

Precedents out of beautiful old books;

Yet now it seems an idle trade enough.’

We sat grown quiet at the name of love;

We saw the last embers of daylight die,

And in the trembling blue-green of the sky

A moon, worn as if it had been a shell

Washed by time’s waters as they rose and fell

About the stars and broke in days and years.

I had a thought for no one’s but your ears:

That you were beautiful, and that I strove

To love you in the old high way of love;

That it had all seemed happy, and yet we’d grown

As weary-hearted as that hollow moon.

 

 


 

 

 

ഉന്മാദിനിയുടെ പ്രണയ ഗീതം 

 സിൽവിയ പ്ലാത്ത്


കണ്ണു ഞാനടയ്ക്കുമ്പോൾ

ഞെട്ടറ്റു പതിക്കുന്നു

മൃത്യു ഗർത്തത്തിൽ 

വിശ്വം!

 

കൺപോള തുറക്കുമ്പോൾ

വിശ്വത്തിൻ പുനർജ്ജന്മം! -

ഉണ്മയെങ്കിലോ, നീയെൻ

ശിരസ്സിൻ വിഭാവമോ?

 

നക്ഷത്രയുഗ്മങ്ങൾതൻ

നൃത്തലാസ്യങ്ങൾ വർണ്ണ-

നീലവും ചുവപ്പുമായ്

ചോടുവച്ചദൃശ്യമായ് .

അന്ധകാരത്തിൻ- സ്വേച്ഛാ 

വാഴ്ച തന്നതിർത്തികൾ

നെഞ്ചകം ഞെരിച്ചു കൊ 

ണ്ടമറിക്കുതിക്കുന്നു

 

കണ്ണു ഞാനടയ്ക്കുമ്പോൾ

ഞെട്ടറ്റുപതിക്കുന്നു

മൃത്യു ഗർത്തത്തിൽ വിശ്വം!

 

(കൺതുറക്കുമ്പോൾ കണ്ട

ലോകമെൻ വിഭാവമോ )

 

നിന്റെഉന്മത്ത സ്പർശ , 

മെൻ ഗാത്ര, മഴകായ് നിൻ 

ശയ്യയിൽ വീണെന്നതും 

നെഞ്ചുടച്ചീടും ചാന്ദ്ര

മന്മഥ ഗീതങ്ങളാൽ 

ചഞ്ചലം ഭ്രമാതുര 

മാകുമെന്നുയിരിൽ നിൻ

ചുംബനമടർന്നതും

സ്വപ്നമായിരുന്നെന്നോ ?

(കൺതുറക്കുമ്പോൾ കണ്ട

ലോകമെൻ വിഭാവമോ ?)

 

ദ്യോവിൽ നിന്നിതു ദൈവം

കീഴ്മേലായ്‌ മറിയുന്നു,

നരകത്തീനാളങ്ങൾ

കെട്ടു പോവുന്നു ,ദൈവ

ദൂത സംഘവും സാത്താൻ 

കൂട്ടവും പുറം വാതിൽ 

തിരയുന്നേതോ ദിക്കിൽ 

മായുന്നു മറയുന്നു 

 

കണ്ണ് ഞാനടയ്ക്കുമ്പോൾ

ഞെട്ടറ്റു പതിക്കുന്നു

മൃത്യുഗർത്തത്തിൽ

വിശ്വം !

 

നീ പറഞ്ഞതേ വഴി 

മടങ്ങി വരുമെന്ന 

മോഹമാകുലം കാലം 

കൊഴിഞ്ഞു

വാർദ്ധക്യത്തിൻ

ജ്ഞാനമവ്യക്തം

നിന്റെ 

പേരു ഞാൻ മറക്കുന്നു

 

(കൺതുറക്കുമ്പോൾ കണ്ട

ലോകമെൻ വിഭാവമോ)

 

നിനക്ക് പകരം ഞാൻ

പ്രണയിച്ചെങ്കിൽ മാന

ത്തിടിമുഴക്കങ്ങൾ വീഴ്ത്തും

പക്ഷികൾ -അതൊന്നിനെ

വാസന്തകാലം മാത്രമെങ്കിലും

ശബ്ദോന്മാദ

മിരമ്പിത്തിരിച്ചെത്തും

ജീവിതപക്ഷിക്കൂട്ടം

 

കണ്ണു ഞാനടയ്ക്കുമ്പോൾ

ഞെട്ടറ്റു പതിക്കുന്നു

മൃത്യു ഗർത്തത്തിൽ 

വിശ്വം!

 

കൺപോള തുറക്കുമ്പോൾ

വിശ്വത്തിൻ പുനർജ്ജന്മം! -

ഉണ്മയെങ്കിലോ, നീയെൻ

ശിരസ്സിൻ വിഭാവമോ?

 

 

മൂലകൃതി:

 

Mad Girl's Love Song

By Sylvia Plath

"I shut my eyes and all the world drops dead;I lift my lids and all is born again.(I think I made you up inside my head.)

The stars go waltzing out in blue and red,And arbitrary blackness gallops in:I shut my eyes and all the world drops dead.

I dreamed that you bewitched me into bedAnd sung me moon-struck, kissed me quite insane.(I think I made you up inside my head.)

God topples from the sky, hell's fires fade:Exit seraphim and Satan's men:I shut my eyes and all the world drops dead.

I fancied you'd return the way you said,But I grow old and I forget your name.(I think I made you up inside my head.)

I should have loved a thunderbird instead;At least when spring comes they roar back again.I shut my eyes and all the world drops dead.(I think I made you up inside my head.)"

 

 

കപ്പൽ തടവറയ്ക്കുള്ളിൽ ---

റൗൾ സുറിറ്റയുടെ ലഘു കാവ്യങ്ങൾ

 

ഒന്ന് 

 

ഒരു സ്നാന ത്തിന്റെ 

നാല് ചുമരുകൾക്കുള്ളിൽ അകപ്പെട്ടു

ഞാൻ 

മുകളിലെ ഭിത്തിയിലേക്കു നോക്കി 

ചുമരുകളും ,നിലംതറയും സിങ്കും 

നിങ്ങൾ കാണുന്നതെല്ലാം

കഴുകി വെടിപ്പാക്കി

പുറത്തു ആകാശമധ്യത്തിൽ

ദൈവം 

എന്റെ ആത്മാവിനെ തീക്ഷ്ണ 

നീരസത്തിൽ പൊള്ളിക്കുന്നു ;

എന്നെ വിശ്വസിക്കൂ 

ഉരുകുന്ന കണ്ണുകളിൽ നിന്ന് 

ചോരയും കണ്ണീരും 

പകുത്തു മാറ്റിയ ജലം 

തുടച്ചെടുത്തു

വെടിപ്പാക്കിയ ശേഷം ;

ഞാൻ 

ഇരുട്ടിൽ 

നക്ഷത്രങ്ങൾ തടയുന്നതും കാത്തിരുപ്പാണ്

 

രണ്ടു

 

കുന്നിൻ ചരുവിലെ കൂറ്റൻ 

പാറക്കെട്ടുകൾക്കു മപ്പുറം 

താഴ്വാരത്തിലെ സൂര്യൻ :

പൂക്കളെക്കൊണ്ട് മൂടിയ ഭൂമി;

സുറിറ്റ 

സ്നേഹപരവശനായ ചങ്ങാതി 

പ്രകാശ സമൃദ്ധമായ സൂര്യനെ 

നെഞ്ചിലേക്കമർത്തുന്നു .

രാത്രി ഏഴുമണി 

ഇരുട്ട് പരക്കുകയാണ്

ഇനി വീണ്ടും സുറിറ്റയ്ക്ക്

ചങ്ങാത്തത്തിന് സമയമില്ല

രാത്രി 

ചിത്ത ഭ്രമബാധിതമായ

സസ്യ ജാലങ്ങളുടെ 

ആതുരാലയമാകുന്നു


 


56 views0 comments
bottom of page