കഥയുടെ എഴുത്തച്ഛൻ വനിതാ കോളേജിൽ
- GCW MALAYALAM
- Feb 15
- 2 min read
എഡിറ്റോറിയൽ

മലയാള ചെറുകഥാ ലോകത്ത് പ്രമേയവൈവിധ്യം കൊണ്ടും ആവിഷ്കാരഭംഗികൊണ്ടും ആഖ്യാന ത്തിലെ വ്യത്യസ്തത കൊണ്ടും വേറിട്ടു നിൽക്കുന്ന കഥാകൃത്താണ് എൻ. എസ് മാധവൻ. 1970 ൽ ‘ശിശു’എന്ന കഥയുമാ യി മലയാളത്തിന്റെ കഥാലോകത്തേക്ക് കടന്നുവന്ന എൻ.എസ് മാധവനാണ് ചെറുകഥയെ മലയാളത്തിൽ ആരുറപ്പു ള്ള ഒരു സാഹിത്യരൂപമാക്കിയവരിൽ പ്രധാനി. എഴുത്തുകാരൻ എന്ന നില യിൽ ഒരു ‘തിരുത്തു’ കൊണ്ട് മലയാള സാഹിത്യത്തിലും ഇന്ത്യൻ സാഹിത്യ ത്തിലും നിലനിൽക്കുന്ന അപകടകര മായ മൗനത്തെയും തർക്കരാഹിത്യ ങ്ങളെയും വെട്ടിയെറിഞ്ഞ തൂലിക എൻ.എസ് മാധവന്റേതാണ്.
1990 ൽ ‘ഹിഗ്വിറ്റ’ എന്ന കഥയിലൂടെ കഥയുടെ അന്തർ വൈജ്ഞാനിക സാധ്യതകളുടെ അപാരമായ ആകാശങ്ങൾ നാം കണ്ടു. സിനിമാട്ടോഗ്രാഫിയും ഫുട്ബോളും ബൈബിളും പ്രതിരോധവും കീഴാള ജീവിതത്തിൻറെ നിരാലംബതയും ഒക്കെ സമ്മേളിക്കുന്ന ആ കഥ പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഉദ്വിഗ്നത മാത്രമായിരുന്നില്ല. എല്ലാകാലത്തെയും ബീഹാറി ലെയും യു.പിയിലെയും അജ്ഞാതമായ ഗ്രാമങ്ങളിൽ നിന്ന് ഇന്ത്യയുടെ മെട്രോ പൊളിറ്റൻ നഗരങ്ങളിലേക്ക് വരുന്ന നിരാലംബരായ ആദിവാസി പെൺകുട്ടി കളുടെ, ഗോത്രമനുഷ്യരുടെ ഉദ്വിഗ്നതയു ടേയും ആശങ്കയുടെയും കഥ കൂടിയാകുന്നു.
ഗാമയുടെ വരവുമുതൽ സ്വാതന്ത്ര്യാനന്തര കേരളീയാനുഭവം വരെ പങ്കുവെക്കുന്ന, കാറൽമാൻ ചരിതം മുതൽ വസൂരിക്കെതിരേയുള്ള, മാറാരോഗങ്ങൾക്കെതിരേയുള്ള വാക്സിനേഷൻ വരെ അവതരി പ്പിക്കുന്ന, ഒരു നാടിൻറെ, ജലാശയങ്ങ ളാൽ മൂടപ്പെട്ട ഒരു നഗരത്തിൻറെ, നഗരപ്രാന്തങ്ങളുടെ കഥ പറയുന്ന ‘ലന്തൻ ബത്തേരിയിലെ ലുത്തീനി യകൾ’ യഥാർത്ഥത്തിൽ നോവലിലെ ദേശീയത എന്ന സങ്കല്പത്തിന്റെ മോഹനമായ ഒരുദാഹരണം മാത്രമാണ്.
വൻമരങ്ങൾ വീഴുമ്പോൾ, ചൂളൈമേട്ടിലെ ശവങ്ങൾ,തിരുത്ത്, മുയൽ വേട്ട, നിലവിളി, പര്യായകഥ കൾ,നാലാം ലോകം ഇങ്ങനെ എത്ര യെത്ര കഥകളാണ് ഈ മഹാനായ എഴുത്തുകാരൻ മലയാളിക്ക് തന്നത്. വൻമരങ്ങൾ വീഴുമ്പോൾ ഇല്ലാതാകുന്ന ചെറുചെടികളെക്കുറിച്ച് ചിന്തിക്കുവാൻ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തിൽ എഴുത്തുകാർ മടിച്ചിരുന്നപ്പോഴാണ് ഇങ്ങനെ ഒരു കഥ എൻ. എസ്.മാധവൻ എഴുതുന്നത്. കഥയുടെ ക്രാഫ്റ്റ് നന്നായി പ്രയോഗിക്കാൻ അറിയാവുന്ന മലയാളത്തിലെ കഥാകൃത്തുക്കളുടെ കൂട്ടത്തിൽ പ്രഥമ ഗണനീയനാണ് എൻ.എസ്.മാധവൻ.
എഴുത്തച്ഛൻ പുരസ്കാരം ഏറ്റുവാങ്ങി കൊണ്ടാണ് മലയാള ത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരൻ എൻ.എസ്.മാധവൻ 125 വർഷം പൂർത്തിയാകുന്ന തിരുവനന്തപുര ത്തിന്റെ വനിതാ കലാലയത്തിൽ മലയാളവിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സെമിനാറിൽ ‘ഡിജിറ്റൽ കാലത്തെസാഹിത്യം’ എന്ന വിഷയ ത്തിൽ പ്രഭാഷണം നിർവഹിക്കാനായി എത്തിച്ചേർന്നത്.
വൈവിധ്യങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കുന്ന മലയാളത്തിൽ എഴുതാനും, പുരസ്കൃതനാവാനും കഴിഞ്ഞതിൽ അത്യധികമായ ചാരിതാർത്ഥ്യം അനുഭവിക്കുന്ന എൻ.എസ്.മാധവനെ, എഴുത്തച്ഛൻ എന്ന മലയാള സാഹിത്യത്തിൻറെ പ്രതിരോധ രൂപത്തിന്റെ പിന്മുറക്കാരനെ തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് ആവേശപൂർവ്വം സ്വീകരിച്ചു .
ചാറ്റ് ജി.പി.ടി യും ജെമിനിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും മാനവികമായ ജീവിതത്തിന്റെയും സർഗാത്മകത യുടെയും സാധ്യതകളെ വെല്ലുവിളിക്കു ന്നു എന്ന ഭയം നമ്മെ വല്ലാതെ വലിഞ്ഞു മുറുക്കുന്ന ഒരു കാലഘട്ടത്തിൽ, ഈ ഡിജിറ്റൽ കാലത്ത് എങ്ങനെയാണ് സാഹിത്യം മാറേണ്ടതെന്നും ഡിജിറ്റൽ കാലത്തിൻറെ സർഗാത്മകത യെക്കുറിച്ചും പ്രൗഢഗംഭീരമായ പ്രഭാഷണമാണ് അദ്ദേഹം നിർവഹിച്ചത്.

ഡോ. ലാലു. വി
അസോസിയേറ്റ് പ്രൊഫസർ & വകുപ്പധ്യക്ഷൻ
മലയാളവിഭാഗം
സർക്കാർ വനിതാകോളേജ് തിരുവനന്തപുരം
Comments