ജയ്ഹിന്ദ്
- GCW MALAYALAM
- Sep 14, 2024
- 1 min read
Updated: Sep 15, 2024
കവിത
കുമാരി എം.

ഞായറാഴ്ച ഞാൻ
ഒരു ക്രിസ്ത്യാനിയായി
മാറി
തിങ്കളാഴ്ച ഞാൻ
ഒരു ഹിന്ദുവായി
ചൊവ്വാഴ്ച ഞാൻ
ഒരു പാഴ്സിയായി
മാറി
ബുധനാഴ്ച ഞാൻ
ഒരു ബുദ്ധിസ്റ്റ് ആയി
വ്യാഴാഴ്ച ഞാൻ
മുസ്ലിം ആയി മാറി.
വെള്ളിയാഴ്ച എനിക്ക്
മതമില്ലാതെയായി
ശനിയാഴ്ച ഞാൻ
ഒരു മനുഷ്യനായി
മാറി
അങ്ങനെ മനുഷ്യന്റെ വില
ഞാൻ മനസ്സിലാക്കി
ആഴ്ച ഇവിടെ അവസാനിക്കുമ്പോൾ
മതങ്ങളും ഇവിടെ അവസാനിക്കുന്നു.
ഇനി വരുമ്പോൾ
ബാക്കി മതക്കാരെയും ഉൾപ്പെടുത്താം.
ജയ്ഹിന്ദ്
Comments