തുടരണം വനിതാമുന്നേറ്റങ്ങൾ…
- GCW MALAYALAM
- Mar 15
- 2 min read
എഡിറ്റോറിയൽ

ഒരു കാലഘട്ടത്തിൻറെ ശരി തെറ്റുകളെയും ധാരണകളെയും മൂല്യ ങ്ങളെയുമൊക്കെ നിർണയിക്കുന്നത് അതതുകാലഘട്ടത്തിലെ അധികാര ബന്ധങ്ങളാണ്. പുരുഷാധിപത്യം നില നിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ സ്ത്രീയെ പലവിധത്തിൽ ചൂഷണത്തിന് വിധേയമാക്കുന്നതും ചരിത്രം, സംസ്കാ രം, സമൂഹം, ദേശം തുടങ്ങിയവയിൽ നിന്നെല്ലാം പാർശ്വവൽക്കരിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതും നമുക്ക് ചരിത്രത്തിൽ ധാരാളമായി കാണാൻ കഴിയും. പുരുഷാധിപത്യം ഭാഷാപ്രയോ ഗത്തിലൂടെ സ്ത്രൈണതയുടെ വാങ്ങ്മ യങ്ങളെ തുടച്ചു നീക്കുന്നു. നിലനിൽ ക്കുന്ന ഭാഷാക്രമം ലിംഗകേന്ദ്രിതമാണ്. അത് ആധിപത്യവുമായും സമ്പത്തുമാ യും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടെ സ്ത്രീ പിതാവിൽ നിന്നും ഭർ ത്താവിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു വസ്തു മാത്രമായി മാറുന്നു. പുരുഷ കേന്ദ്രിത സാമ്പത്തിക ശാസ്ത്രം പുരുഷ ന്റെ സർഗ്ഗവ്യാപാരത്തെ ഒരു വിജയമാ യും സ്ത്രീയുടെ സർഗ്ഗവ്യാപാരത്തെ ഒരു സമ്മാനമായും കരുതുന്നു. ഇത്തര ത്തിലുള്ള അടിച്ചമർത്തലിന്റേതായ ഒട്ട നവധി പ്രതിസന്ധികളെ തരണം ചെ യ്തു കൊണ്ടാണ് ലോകത്താകമാനം സ്ത്രീ മുന്നേറ്റങ്ങൾ സാധ്യമായത്.
പുരുഷാധിപത്യം നില നിൽക്കുന്ന ലോകത്ത് സ്ത്രീകളുടെ അവകാശങ്ങൾ, സാമൂഹികതുല്യത, നേട്ടങ്ങൾ എന്നിവ ഓർമ്മപ്പെടുത്തുന്ന തിനായാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആഘോഷിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം എന്നീ മേഖലകളിൽ സ്ത്രീ കൾ കൈവരിച്ച നേട്ടം അടയാളപ്പെടു ത്തുക എന്നതും ഈ ദിനത്തിൻറെ സവി ശേഷതയാണ്. തങ്ങളുടെ അവകാശ ങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയ സ്ത്രീതൊഴിലാളികളുടെ പ്രക്ഷോഭമാ ണ് വനിതാദിനം എന്ന ആശയത്തിന് തുടക്കം കുറിച്ചത്.
ജനാധിപത്യ വ്യവസ്ഥ യിൽ തുല്യനീതി എന്നത് എല്ലായ്പ്പോഴും സംരക്ഷി ക്കപ്പെടേണ്ട ഒന്നാണ്. സാമൂ ഹ്യനിർമ്മിതിയിൽ സ്ത്രീകൾ വഹിക്കു ന്ന പങ്കിനെക്കുറിച്ച് എല്ലാവരും ബോധ വാന്മാരാകേണ്ടതുണ്ട്. വിവിധ അവകാ ശങ്ങൾക്കായുള്ള സ്ത്രീ പോരാട്ടം ഇ ന്നും തുടർന്നുകൊണ്ടിരിക്കുന്നു. പുരുഷ സമൂഹം കയ്യടക്കി വെച്ചിരുന്ന പല മേഖ ലകളും ഇന്ന് സ്ത്രീയുടേത് കൂടിയായി മാറിക്കഴിഞ്ഞു. പുരുഷന്മാരോട് ഒപ്പ ത്തിനൊപ്പം ചേർന്ന് മുന്നേറുന്ന സ്ത്രീ കളെ ഇന്ന് ലോകത്തെമ്പാടും നമുക്ക് കാണാൻ കഴിയും. സാമൂഹികവും രാഷ്ട്രീയവും സർഗാത്മകവുമായ മേഖലകളിലൊക്കെ ഈ മുന്നേറ്റം ദൃശ്യമാണ്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ സ്ത്രീകൾ തന്നെ ചെറു ത്തുതോൽപ്പിച്ച നിരവധി സംഭവങ്ങൾ കേരള ചരിത്രത്തിൽ അടയാളപ്പെടുത്ത പ്പെട്ടിട്ടുണ്ട്. സ്ത്രീ സുരക്ഷയിലും അവർ ക്ക് അർഹമായ പദവി ലഭ്യമാകുന്ന കാ ര്യങ്ങളിലുമൊക്കെ കേരളം മറ്റു സം സ്ഥാനങ്ങൾക്ക് മാതൃകയാണ്. സാക്ഷര തയിലും സാർവത്രിക പ്രൈമറി വിദ്യാ ഭ്യാസത്തിലും സ്ത്രീകൾ മെച്ചപ്പെട്ട അവ സ്ഥയിലാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് 80 ശതമാനവും പെൺകുട്ടികളാണ് പഠിക്കുന്നത്. സാക്ഷരതാപ്രസ്ഥാനം, ജനകീയാസൂത്ര ണം, കുടുംബശ്രീ തുടങ്ങിയ ആധുനിക കേരളചരിത്രത്തിലെ സവിശേഷ ഏടു കളിൽ എല്ലാം സ്ത്രീ പ്രധാന ഘടകമായി രുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരങ്ങളും കേരളത്തിൽ സാർവത്രിക മാകുന്നുണ്ട്.
അധികാരമേഖലകളിൽ സ്ത്രീമുന്നേറ്റം കൂടുതൽ ശക്തമാക്കേ ണ്ടതുണ്ട്. നിയമസഭയിലും പാർലമെന്റി ലും ഉൾപ്പെടെ സ്ത്രീ പ്രാതിനിധ്യം വർദ്ധി പ്പിക്കുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തീരുമാനമെടുക്കേണ്ടതുണ്ട്. സ്ത്രീകളെ സാമ്പത്തികമായും രാഷ്ട്രീ യമായും സാമൂഹികമായും ശാക്തീകരിച്ചുകൊ ണ്ട് വ്യത്യസ്ത കർമ്മമണ്ഡലങ്ങളിൽ അവരെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുവാൻ ഭരണകൂടവും ജന സമൂഹവും ഒന്നിച്ചു നിൽക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
ഡോ.ലാലു.വി
അസോസിയേറ്റ് പ്രൊഫസർ & വകുപ്പധ്യക്ഷൻ
മലയാളവിഭാഗം
സർക്കാർ വനിതാകോളേജ് തിരുവനന്തപുരം
Comments