തോറ്റോന്റെ കൂറ്റ്
- GCW MALAYALAM
- Mar 14
- 1 min read
Updated: Mar 15

സായന്ദ് കെ.
തോറ്റോടിയോനാണ് ഞാൻ..
തോറ്റ് തോറ്റ് തോറ്റ്തുന്നം- പാടിയോനാണ് ഞാൻ....
"നിന്റെയും എൻ്റെയും പ്രണയകഥയിലെ തോൽവിയിൽ ജാതിയുടെ കൈപ്പനുഭവിച്ചോനാണ് ഞാൻ"
അതിലും പഠിക്കാതെ പിന്നേം പിന്നേം തലങ്ങുംവെലങ്ങും തോറ്റോടിയോനാണ് ഞാൻ...
ഞാൻതോറ്റിടത്തീന്ന് നിന്റെ പിരാന്തിന്റെ നട്ടുച്ചതോറ്റം കേട്ടുണർന്നോൻ ഉറക്കെപറഞ്ഞത്
"തിരിതിരിതിരി കള്ളപ്പെലയാന്ന്.."
നിന്റെ മുന്നിലെ പറയനും പുലനും മലയനും തോറ്റോടിയപ്പോ അയിലുള്ളൊരുത്തൻ തിരിഞ്ഞൊന്ന് പറഞ്ഞത്...!
"ചോരയല്ലേ ചോരയെന്ന് നിന്റെയും എന്റെയും നെഞ്ചിലെ ചോരക്ക് ചുവപ്പന്നെയെന്ന്.."
"ഞാൻ നട്ടവാഴപ്പഴവും ഞാൻ നട്ടപൂക്കളും തേവന് നേദിച്ച് വരംവാങ്ങിയോനേ..... പിന്നെന്ത് പെലയാടോ പുലയനോട് നിങ്ങക്കെന്ന്..?"
തോറ്റോടിയോറൊക്കെ തിരിഞ്ഞോടിവന്ന് ചോദ്യങ്ങൾ ചോദിച്ചപ്പോ നിനക്ക് ഞാൻ പൊട്ടെൻതെയ്യായി...
പിന്നെ ഞാൻ ദൈവായി..
“അങ്ങനങ്ങനെ നേദിച്ചും പൂജിച്ചുമെന്നെ കരിങ്കല്ലിലാക്കി.. എന്റെ കുറ്റിന് ഒച്ചയില്ലാണ്ടാക്കി…”
സായന്ദ് കെ.
ഗവേഷകൻ
മലയാള വിഭാഗം
സർക്കാർവനിതാ കോളേജ്
തിരുവനന്തപുരം
Comments