നമ്മൾ
- GCW MALAYALAM
- Jan 15
- 1 min read
അജ്മി അയൂബ്

നമ്മളായിരുന്നിടങ്ങളൊക്കെയും
നിങ്ങളായി മാറിയ മാത്രയിൽ
നമ്മൾ അടർന്ന് നീയും ഞാനുമായി.
നമ്മളുരുവിട്ട കവിതകളൊക്കെയും
അക്ഷരപ്പൊട്ടുകളായിളകി.
നമ്മൾ നനചിട്ട പൂന്തോപ്പത്രയും
ഉറുമ്പുകൾ തിന്നു തരിശുമായി.
നമ്മൾ വരച്ചിട്ട ചിത്രങ്ങളൊക്കെയും
മഴയുടെ താളത്തിൽ മെഴുകുമായി.
നമ്മൾ നടന്നൊരാ വഴികളിലത്രയും
മുള്ളും, പുഴുക്കളും വസിക്കയായി.
സൂര്യനെ കണ്ടിട്ടും വിടരാതെ
ചന്ദ്രികയിലലിയാതെ
നീയും ഞാനും ദൂരെയായി
അജ്മി അയൂബ്
നെടിയവിളയിൽ
ചാരുംമൂട് പി ഒ
ചാരുംമൂട്
ആലപ്പുഴ
Comentarios