പുതിയ കാലത്തെ മനുഷ്യൻ പരസ്യങ്ങളുടെ മായാപ്രപഞ്ച ത്തിലാണ് വസിക്കുന്നത്. ഏതു വസ്തു വിന്റെയും വിപണന സാധ്യത വർദ്ധിക്ക ണമെങ്കിൽ പരസ്യം അനിവാര്യ ഘടക മായി മാറിയിരിക്കുന്നു. പരസ്യം ഇല്ലാതെ ഒരു ഉൽപ്പന്നവും ഇന്ന് ജനമനസ്സുകളിൽ ഇടം പിടിക്കുന്നില്ല. ആകർഷകമായ രൂപമാതൃകകളിലൂടെയും ചടുലവും ഹൃദ്യവുമായ വാക്യശൈലികളിലൂടെ യും പരസ്യം മനുഷ്യൻറെ ഉപഭോഗ സംസ്കാരത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.
മാധ്യമങ്ങളുടെ വളർച്ചയാണ് പരസ്യ വ്യവസായത്തിന്റെ ആക്കംകൂട്ടി യ ഒരു ഘടകം. ഉൽപാദന മേഖലയുടെ വേഗതയും വ്യത്യസ്ത ഉൽപ്പന്നങ്ങൾ തമ്മിലുള്ള മത്സരവും പരസ്യവിപണിയെ കൂടുതൽ ഊർജ്ജസ്വലമാക്കി. പരസ്യം ഇല്ലാത്ത ഒരു ഉൽപ്പന്നം എത്ര മികവുറ്റ തായാലും ഉപഭോക്താവിന് താല്പര്യം ഇല്ലാത്ത അവസ്ഥ സംജാതമായി. എല്ലാ മാധ്യമങ്ങളുടെയും നിലനിൽപ്പിന്റെ അടിസ്ഥാന ഘടകം പരസ്യങ്ങളായി മാറി. പത്രം,മാഗസിൻ, റേഡിയോ, ടെലിവിഷൻ, നവമാധ്യമം ഇവയൊന്നും ഇതിൻറെ പിടിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നില്ല. മാധ്യമങ്ങളുടെ മുഖ്യ വരുമാനമാർഗ്ഗം പരസ്യങ്ങളാണ്, അതുകൊണ്ടുതന്നെ അവ എത്രത്തോളം ആകർഷണീയ മാക്കാമോ അത്തരത്തിലാണ് ബഹുജനസമക്ഷം എത്തിക്കുന്നത്. പത്രങ്ങളിൽ വാർത്തകളെക്കാൾ വർണാഭമായ പരസ്യങ്ങൾക്കാണ് ഇന്ന് കൂടുതൽ സ്ഥാനം. മാഗസിനുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല റേഡിയോ യുടെയും ടെലിവിഷന്റെയും നിലനിൽപ്പ് തന്നെ പരസ്യത്തിൽ നിന്നുള്ള വരുമാനത്തെ അടിസ്ഥാനമാക്കിയാണ്.
പരസ്യത്തിന്റെ പിന്നാലെ മനുഷ്യൻ പോകുന്നതിന്റെ ഒരു കാരണം അതിൻറെ സർഗാത്മകതയാണെന്ന് പറയാം. പുരോഗതി എന്നാൽ ആഡംബര വസ്തുക്കൾ വാങ്ങി ക്കൂട്ടുക എന്നതാണെന്നു കരുതുന്ന ജനങ്ങളെയാണ് പരസ്യം ആദ്യം ഇരയാ ക്കുന്നത്. ജനതയുടെ ആവശ്യങ്ങൾ അറിഞ്ഞു നടത്തുന്ന ഒരു ആകർഷ ണോപാധിയായി പരസ്യം മാറിയ തുകൊണ്ടാണ് അതിനു പിന്നാലെ മനുഷ്യൻ സഞ്ചരിക്കുന്നത്.
രാജഭരണ കാലഘട്ടം മുതൽ പരസ്യങ്ങൾ ഉണ്ടായിരുന്നു. രാജാക്കന്മാ രുടെ വിളംബരങ്ങൾ എല്ലാം പരസ്യ പ്പെടുത്തൽ ആയിരുന്നു. വാമൊഴിയായി പരസ്യം ചെയ്യുന്ന രീതിയായിരുന്നു അതിനുപയോഗിച്ചത്. അച്ചടിയുടെ ആവിർഭാവത്തോടെയാണ് വരമൊഴി യിലേക്ക് പരസ്യങ്ങൾ വഴിമാറുന്നത്. പത്രമാസികകൾ പരസ്യങ്ങളുടെ വളർ ച്ചയ്ക്ക് വേഗത കൂട്ടി. പരസ്യങ്ങളെ കൂടുതൽ ആകർഷകമാക്കാൻ കുറിക്കുകൊള്ളുന്ന വാക്യങ്ങളും ചിത്ര ങ്ങളും രംഗത്തുവന്നു. സിനിമയുടെ വളർച്ചയും പരസ്യത്തെ സഹായിച്ചു. സിനിമയോടൊപ്പം പരസ്യചിത്രങ്ങളും ഉണ്ടായി. കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും പ്രചാരത്തോടുകൂടി പരസ്യങ്ങൾ വർണ്ണാഭമാവുകയും സൈബർസ്പേസിൽ എത്തിച്ചേരുക യും ചെയ്തു.
വാണിജ്യ പരസ്യങ്ങൾ ജനതയുടെ ഉപഭോഗസംസ്കാരത്തെ വളർത്തുകയാണ് ചെയ്യുന്നത്. പലപ്പോഴും തങ്ങളുടെ ഉൽപ്പന്നങ്ങൾ മികച്ചതാണെന്ന് കാണിക്കാൻ അസത്യങ്ങൾ പ്രചരിപ്പിക്കുകയും അതിൽ ആകൃഷ്ടരായി ജനങ്ങൾ ആ ഉൽപ്പന്നങ്ങൾ വാങ്ങി വഞ്ചിതരാ വുകയും ചെയ്യുന്നു. ഉപഭോക്താവാണ് രാജാവ് എന്ന് പറയാറുണ്ട്. എന്നാൽ പുതിയ കാലത്ത് വിപണിയെ നിയന്ത്രി ക്കുന്നത് പരസ്യങ്ങളാണ്. നമ്മുടെ നിത്യജീവിതത്തിൽ പരസ്യങ്ങൾ കാണാ തെ കേൾക്കാതെ ഒരു ദിവസവും കടന്നു പോകുന്നില്ല. സാങ്കേതികവിദ്യയുടെ പുരോഗതി പരസ്യങ്ങളുടെ വ്യാപന ത്തിലും സ്വാധീനത്തിലും അഭൂതപൂർ വ്വമായ വളർച്ചയാണ് ഉണ്ടാക്കിയത്. പരസ്യങ്ങളാണ് മിക്ക ഉൽപ്പന്നങ്ങളുടെ യും വ്യാപാരങ്ങളുടെയും വിജയരഹസ്യം. പരസ്യത്തിന്റെ ലഭ്യതയാണ് മാധ്യമങ്ങളുടെ നിലനിൽപ്പിന്റെ പ്രധാന ഘടകം.
പരസ്യങ്ങൾ ഉണ്ടാക്കുന്ന ആകാംക്ഷയിലൂടെയാണ് കൂടുതൽ പേരും ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രചോദിതരാകുന്നത്. ഭൂരിഭാഗം ആൾക്കാർക്കും പരസ്യത്തിന്റെ സത്യസന്ധത വിഷയമേയല്ല. ഉൽപ്പന്ന ങ്ങളുടെ ഗുണമേന്മ സ്ഥിരീകരിക്കാ തെയാണ് മിക്ക ഉപഭോക്താക്കളും പരസ്യങ്ങളുടെ സ്വാധീനവലയത്തിൽ പ്പെട്ട് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്. സ്ത്രീകളും കുട്ടികളുമാണ് പരസ്യ ക്കാരുടെ മുഖ്യലക്ഷ്യം. പരസ്യ വാചക ങ്ങളിൽ ആകൃഷ്ടരായി ഇവർ കബളിപ്പി ക്കപ്പെടുന്നു. സൗജന്യവും ഡിസ്കൗണ്ടു കളും സമ്മാനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രലോഭനങ്ങൾ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ആളു കളെ പ്രേരിപ്പിക്കുന്നു. പരസ്യങ്ങൾ നമ്മുടെ അഭിരുചിയെ നിർണയിക്കു കയും അബോധ മനസ്സിനെപോലും സ്വാധീനിക്കുകയും ചെയ്യുന്നു. ഉൽപ്പ ന്നത്തിന്റെ പേര് പറയാതെ ബ്രാൻഡു കളുടെ പേരുകൾ നാം പറയുന്നത് ഇതു മൂലമാണ്. ആധുനിക കാലഘട്ടത്തിലെ മനുഷ്യൻ പരസ്യങ്ങൾ നിയന്ത്രിക്കുന്ന ലോകത്താണ് ജീവിക്കുന്നതെന്ന് നിസ്സംശയം പറയാം.
ഡോ. ലാലു. വി
അസോസിയേറ്റ് പ്രൊഫസർ & വകുപ്പധ്യക്ഷൻ
മലയാളവിഭാഗം
സർക്കാർ വനിതാകോളേജ് തിരുവനന്തപുരം