മലയാളിയുടെ അക്ഷര സുകൃതം അനശ്വരതയിലേക്ക്…
- GCW MALAYALAM
- Jan 15
- 1 min read

ഏഴു പതിറ്റാണ്ടായി കേരളത്തിൻറെ സാഹിത്യഭാവുകത്വ ത്തെ രൂപപ്പെടുത്തുന്നതിൽ നിർണായ ക പങ്കുവഹിച്ച എം.ടി ,മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തു കാരനാണ്. അധ്യാപകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് , പ്രഭാഷകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ മികവു തെളിയിച്ച പ്രതിഭയായിരുന്നു എം.ടി. ജ്ഞാനപീഠം ഉൾപ്പെടെയുള്ള സാഹിത്യത്തിലെ ശ്രദ്ധേയമായ പുരസ്കാരങ്ങളും സിനിമാമേഖലയിലെ ദേശീയ പുരസ്കാരങ്ങളും എം.ടി എന്ന എഴുത്തു കാരന്റെയും സിനിമാക്കാരന്റെയും മികവിന്റെ ഔന്നത്യം തെളിയിക്കുന്ന വയാണ്. ആഖ്യാനത്തിലെ വശ്യത കൊണ്ടും അവതരണത്തിലെ മികവുകൊണ്ടും കഥാപാത്രസൃഷ്ടി യുടെ വൈചിത്ര്യം കൊണ്ടും പ്രമേയത്തിന്റെ ആകർഷണീയത കൊണ്ടും എം.ടി യുടെ കൃതികൾ മലയാളികൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയവയാണ്.
യാഥാസ്ഥിതിക നായർ തറവാടുകളും മരുമക്കത്തായവും ജന്മിത്വത്തിന്റെ അവസാനവുമെല്ലാം പ്രതിപാദിക്കുന്ന കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയുടെ ചരിത്രം അടയാളപ്പെടുത്തുന്നവയാണ് എം.ടി യുടെ കഥാലോകം. ആത്മകഥാംശം ഉൾച്ചേർന്നവയാണ് അദ്ദേഹത്തിൻറെ കഥകൾ. ദാരിദ്ര്യവും വ്യക്തിബന്ധങ്ങളി ലെ വിള്ളലുകളും പ്രണയവും ഭൂതകാല വും പരിസ്ഥിതിസ്നേഹവുമെല്ലാം ആ കഥകളിൽ തെളിഞ്ഞു കാണാം. ‘തൊട്ടതെല്ലാം പൊന്നാക്കുക’ എന്ന പ്രയോഗം എം.ടി യുടെ സാഹിത്യ ലോകത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അർത്ഥവത്താണ്.
നിളാനദി പോലെ ശാന്തമായി ഒഴുകുന്ന വാക്കുകളും ആശയങ്ങളുടെ ലാളിത്യവും ഭാഷയുടെ കാവ്യാത്മകതയും ദൃശ്യഭംഗിയും എം.ടി യെ മറ്റുള്ള എഴുത്തുകാരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. കാവ്യാത്മകമായ ഭാവനകളും കല്പനകളും എം.ടി യുടെ രചനകളെ അനുവാചക ഹൃദയങ്ങളിലേ ക്ക് കൂടുതൽ അടുപ്പിക്കുന്നു. അക്ഷര ങ്ങൾ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടി ക്കാൻ എം.ടി യുടെ തൂലികക്ക് കഴി ഞ്ഞു. വായനക്കാരനെയും കഥാപാത്ര മാക്കി മാറ്റുന്ന ജാലവിദ്യ എം.ടി ക്ക് വശമായിരുന്നു. തന്റേതെന്ന് ഓരോ മലയാളിക്കും അനുഭവപ്പെടുന്ന കഥാ ലോകമാണ് എം.ടി സൃഷ്ടിച്ചത്. അനു ഭവ തീഷ്ണമായ കഥാസന്ദർഭ ങ്ങളും കഥാപാത്രങ്ങളുടെ ആത്മസംഘർഷ ങ്ങളും വായനക്കാരന്റെ മനസ്സിൽ ഒരു നൊമ്പരമായി അവശേഷി പ്പിക്കാനുള്ള സിദ്ധിവിശേഷം എം.ടി ക്കുണ്ടായിരുന്നു.
മനുഷ്യത്വത്തിന് വേണ്ടി കാരുണ്യത്തിനുവേണ്ടി സ്നേഹത്തിനു വേണ്ടി ബഹുസ്വരത നിലനിർത്താൻ വേണ്ടി എഴുതുകയും പ്രവർത്തിക്കുക യും ചെയ്ത കർമ്മയോഗിയായിരുന്നു എം.ടി. മലയാളഭാഷയുടെ ശക്തി സൗന്ദ ര്യങ്ങളെ നന്നായി മനസ്സിലാക്കിയ എം.ടി ഭാഷയുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളിലും മുൻപന്തിയിൽ ഉണ്ടായിരുന്നു. മലയാളഭാഷയുടെ മഹ ത്വം ഉദ്ഘോഷിച്ചുകൊണ്ട് അദ്ദേഹം എഴുതിയ പ്രതിജ്ഞയാണ് കേരളത്തി ൻറെ ഔദ്യോഗിക ഭാഷാപ്രതിജ്ഞ.
കേരളമാകെ വലിയ ശൂന്യത സൃഷ്ടിച്ചുകൊണ്ടാണ് എം.ടി എന്ന മഹാ നുഭാവൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. എങ്കിലും അദ്ദേഹം സൃഷ്ടിച്ച കൃതികളിലൂടെ, കഥാപാത്രങ്ങളിലൂടെ, കാവ്യാത്മകമായ ഭാഷാപ്രയോഗങ്ങ ളിലൂടെ, മലയാളഭാഷ നിലനിൽക്കുന്നിട ത്തോളം കാലം, എം.ടി മലയാളിയോടൊ പ്പം ജീവിച്ചു കൊണ്ടേയിരിക്കും…
ഡോ. ലാലു. വി
അസോസിയേറ്റ് പ്രൊഫസർ & വകുപ്പധ്യക്ഷൻ
മലയാളവിഭാഗം
സർക്കാർ വനിതാകോളേജ് തിരുവനന്തപുരം
Comments