ABOUT
കാമ്പസുകളിലെ ആദ്യ പിയർ റിവ്യൂഡ് ഓൺലൈൻ ഭാഷാവൈജ്ഞാനിക മാസിക....
എല്ലാ എഴുത്തുകാരുടെയും കൃതികൾ ഉൾപ്പെടുമെങ്കിലും കേരളത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾക്ക് മുൻഗണന നൽകുന്ന ഓൺലൈൻ മാസിക. വൈജ്ഞാനിക - സാഹിത്യ സാംസ്കാരിക സൃഷ്ടികൾ മാതൃഭാഷയിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
നേതൃത്വം നൽകുന്നത് : സർക്കാർ വനിതാകോളേജ് തിരുവനന്തപുരം
Multidisciplinary Peer reviewed Magazine
GCW vainjanikamalayalam online
നവംബർ ലക്കം 2024
ലക്കം 16
ചലച്ചിത്രപ്പതിപ്പ്
ആധുനിക കലയായ സിനിമ ഗൗരവമുള്ള ജനപ്രിയ മാധ്യമമായി ലോക സമൂഹത്തെ സ്വാധീനിക്കുന്ന കാലമാണിത്. സാങ്കേതികതയുടെ കാഴ്ചകൾക്കപ്പുറം സാഹിത്യ രൂപത്തെക്കൂടി ഉൾക്കൊള്ളുന്ന സിനിമഏറെ ചർച്ച ചെയ്യുകയും രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ വനിതാ കോളേജ് പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പിയർ റിവ്യൂഡ് മൾട്ടിഡിസിപ്ലിനറി ജേണലായ GCW വൈജ്ഞാനിക മലയാളത്തിൻ്റെ നവംബർ ലക്കം 'സിനിമയ്ക്ക് പ്രാധാന്യം നൽകാൻ തീരുമാനിച്ചത്. സിനിമാ സംബന്ധിയായ ലേഖനങ്ങൾക്കും അഭിമുഖത്തിനും പുറമെ പതിവു പംക്തികളും മറ്റു വിഷയങ്ങളിലുള്ള രചനകളും ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാഗസിന് ISSN ലഭിച്ച ഈ അഭിമാന മുഹൂർത്തത്തിൽ നവംബർ ലക്കം സന്തോഷത്തോടെ വായനക്കാർക്കു മുന്നിൽ സമർപ്പിക്കുന്നു
ബിന്ദു എ.എം.
ഇഷ്യു എഡിറ്റർ'